കേരളത്തില്‍ വനിതാ എംഎല്‍എയ്ക്കും രക്ഷയില്ലേ. വൈക്കം എംഎല്‍എയായ ആശയ്ക്കാണ് ചൊവ്വാഴ്ച്ച രാത്രി അപമാനം നേരിടേണ്ടിവന്നത്. അപമാനിക്കാന്‍ ശ്രമിച്ച ഓട്ടോ െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. എഐവൈഎഫ് സംസ്ഥാന സമ്മേളനം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി 10.30ന് എംഎല്‍എ ഹോസ്റ്റലിലേക്ക് രണ്ട് വനിതാ പ്രതിനിധികള്‍ക്കൊപ്പം മടങ്ങിയ വഴിക്കാണ് സംഭവം. പേട്ട സ്വദേശി വിനോദിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്മേളനം കഴിഞ്ഞ് കിഴക്കേകോട്ടയിലത്തെിയ ആശയും സുഹൃത്തുക്കളും ഹോസ്റ്റലിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിനോദ് ആദ്യം ഓട്ടം പോകാന്‍ തയാറായില്ല.
ഓട്ടോയില്‍ കയറിയ ഇവരോട് ഇരട്ടി തുകയാണ് ചോദിച്ചത്. പണം തരാമെന്നും സാധാരണ ഒന്നര ഇരട്ടിയാണ് കൊടുക്കുന്നതെന്നും പറഞ്ഞപ്പോള്‍ കോട്ടയ്ക്കകത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തി അസഭ്യം പറയുകയായിരുന്നു. എംഎല്‍എ ആണെന്ന് പറഞ്ഞെങ്കിലും എംഎല്.എ ആയാലും പോലീസായാലും തനിക്ക് പുല്ലാണെന്ന് പറഞ്ഞ് ഇയാള്‍ അധിക്ഷേപം തുടരുകയായിരുന്നു.