ചെന്നൈ: ശശികലയ്ക്കു പിന്തുണ പ്രഖ്യാപിച്ച് കൂവത്തൂരിലെ റിസോര്‍ട്ടില്‍ അജ്ഞാത വാസത്തില്‍ കഴിയുന്ന എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ പ്രത്യേകിച്ച പണിയൊന്നുമില്ല. ആരു മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയുള്ള അനശ്ചിതത്വം തുടരുന്നതിനിടയില്‍ എംഎല്‍എമാര്‍ക്കും വേണ്ടേ എന്തെങ്കിലും നേരം പോക്ക്. അതിനാല്‍ തന്നെ ഇപ്പോള്‍ റിസോര്‍ട്ടില്‍ പാട്ടും ഡാന്‍സുമായി എംഎല്‍എമാര്‍ ആര്മാദിക്കുകയാണെന്ന വിവരമാണ് ലഭിക്കുന്നത്.സിനിമാ പാട്ടിനനുസരിച്ച് എംഎല്‍എമാര്‍ നൃത്തം വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മധുര എംഎല്‍എ രാജന് ചെല്ലപ്പയാണ് കൂട്ടത്തിലെ പ്രധാന നര്ത്തകന് .
റിസോര്‍ട്ടില്‍ പാട്ടിട്ട് അടിച്ചു പൊളിച്ച് ശശികല പക്ഷത്തെ എംഎല്‍എമാര്‍; എംഎല്‍എമാര്‍ ആര്മാദിക്കുന്നതിന്റെ വീഡിയോ വൈറല്‍
