ഇതുവരെ ഓര്‍മ തിരികെ ലഭിച്ചിട്ടില്ല! ജീവനൊടുക്കാന്‍ ശ്രമിച്ചത് ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന്; കോവളം എംഎല്‍എയ്‌ക്കെതിരായ പീഡനകേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

mla

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​നെ​തി​രാ​യ പീ​ഡ​ന​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ ആ​റു മാ​സ​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൽ ത​ന്നെ കു​റ്റ​ക്കാ​ര​നാ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ച് എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എം​എ​ൽ​എ ആ​റു മാ​സ​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​മെ​ന്നു വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് എം. ​വി​ൻ​സെ​ന്‍റി​നെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തു. വീ​ട്ട​മ്മ​യ്ക്കു ഓ​ർ​മ തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts