എംഎൽഎ വീട്ടമ്മയെ വിളിച്ചത് 900 തവണ! വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം. വിൻസെന്‍റ് എംഎൽഎ കൂടുതൽ കുരുക്കുകളിലേക്ക്; നിരവധി പേരുടെ രഹസ്യമൊഴികൾ രേഖപ്പെടുത്തി

mla

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം. വിൻസെന്‍റ് എംഎൽഎ കൂടുതൽ കുരുക്കുകളിലേക്ക്. കഴിഞ്ഞ മാസം എംഎൽഎ വീട്ടമ്മയെ വിളിച്ചത് 900 തവണയെന്നു പോലീസ് കണ്ടെത്തി. എംഎൽഎയ്ക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകളും പോലീസിനു ലഭിച്ചു. ഇതോടെ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നു അധികൃതർ അറിയിച്ചു. എംഎൽഎയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു നിയമപരമായി മുന്നോട്ടുപോകാമെന്ന് അന്വേഷണ സംഘത്തോട് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ടു നിരവധി പേരുടെ രഹസ്യമൊഴികൾ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് രേഖപ്പെടുത്തിയിരുന്നു.

Related posts