കോഴിക്കോട്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എംഎൽഎ പി.ടി.എ. റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമിൽ അറസ്റ്റിലായി. എംഎൽഎയുടെ മകൻ ടി.പി. ഷബീർ, മരുമകൻ ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്.
നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കെതിരെ നിരവധി ആരോപണൾ ഉയർന്നിരുന്നു. എംഎൽഎ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം.
അതേസമയം എംഎൽഎയുടെയും കുടുംബത്തിന്റെയും ഹവാല ഇടപാടുകളെക്കുറിച്ചും സാന്പത്തിക ശ്രോതസിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് മുഖ്യമന്ത്രി ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
വാർത്തയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പി.ടി.എ.റഹീം എംഎൽഎ പ്രതികരിച്ചു.