വ്യാ​ജ എം​എ​ല്‍​എ സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ച വാ​ഹ​നം; പി​ടി​യി​ലാ​യ പ്ര​തി​യെ തെ​ലു​ങ്കാ​ന പോ​ലീ​സി​നു കൈ​മാ​റി


കൊ​ച്ചി: വ്യാ​ജ എം​എ​ല്‍​എ സ്റ്റി​ക്ക​ര്‍ പ​തി​പ്പി​ച്ച വാ​ഹ​ന​വു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​യെ തെ​ലു​ങ്കാ​ന പോ​ലീ​സി​നു കൈ​മാ​റി. ആ​ന്ധ്ര​പ്ര​ദേ​ശം ച​ന്ദ്ര​ഗി​രി എം​എ​ല്‍​എ​യു​ടെ സ്റ്റി​ക്ക​റും ഗ​വ. ചീ​ഫ് വി​പ്പ് ലേ​ബ​ലും വ്യാ​ജ​മാ​യി പ​തി​ച്ച തെ​ല​ങ്കാ​ന ര​ജി​സ്‌​ട്രേ​ഷ​നു​ള്ള വാ​ട​ക കാ​റു​മാ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​യ തെ​ല​ങ്കാ​ന സ്വ​ദേ​ശി അ​ജി​ത് ബു​മ്മാ​റ(40) യെ ​ക​ഴി​ഞ്ഞ ദി​വ​സം മ​ര​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

തെ​ലു​ങ്കാ​ന​യി​ലെ ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ അ​വി​ടെ​നി​ന്നും വാ​ട​ക​യ്ക്ക് എ​ടു​ത്ത് കാ​റു​മാ​യി കൊ​ച്ചി​യി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. മ​ര​ട് നി​ര​വ​ത്ത് റോ​ഡി​ല്‍ വ​ച്ച് ഈ ​വാ​ഹ​നം ഒ​രു വീ​ടി​ന്‍റെ ഗേ​റ്റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി.

തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും അ​ജി​ത്തി​ന്‍റെ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന് വ​ന്ന​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ് മ​ര​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എം​എ​ല്‍​എ സ്റ്റി​ക്ക​ര്‍ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് തെ​ലു​ങ്കാ​ന തി​രു​പ്പ​തി റൂ​റ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

എം​എ​ല്‍​എ​യു​ടെ മ​ക​നാ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് മ​ര​ട് പോ​ലീ​സ് ഇ​യാ​ള കൈ​മാ​റി.

Related posts

Leave a Comment