കണ്ണൂർ: സിവിൽ സ്റ്റേഷനിൽ സമരം ചെയ്ത എം. വിജിൻ എംഎൽഎയെ മനസ്സിലായില്ലെന്ന് എസ്ഐ ഷമീലിന്റെ മൊഴി. നഴ്സിങ് അസോസിയേഷൻ ഭാരവാഹി ആണെന്ന് കരുതിയാണ് എംഎൽഎക്കെതിരെ പ്രതികരിച്ചത്. കളക്ടറേറ്റ് വളപ്പിനുള്ളിൽ വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചുവാങ്ങിയതെന്ന് എസ്ഐ ഷമീലിന്റെ മൊഴിയിൽ പറയുന്നു.
എംഎൽഎയെ മനസിലായില്ലെന്നും എസ്ഐ പറഞ്ഞിട്ടാണ് എംഎൽഎയുടെ പേര് ചോദിച്ചതെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥയും മൊഴി നൽകി. അതേസമയം എസ്ഐയ്ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിൽ ഉറച്ചു നില്ക്കുകയായാണ് വിജിന്.
കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് എസ്ഐയും എംഎൽഎയും പരസ്പരം വാക്കേറ്റമുണ്ടായത്. എസ്ഐ ഷമീലിനോട് സുരേഷ് ഗോപി സ്റ്റൈൽ ഇങ്ങോട്ട് എടുക്കേണ്ടന്നും പിണറായി വിജയൻ പോലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും എംഎൽഎ പറഞ്ഞിരുന്നു.