ആലപ്പുഴ: ഡിസിസി പ്രസിഡന്റിന്േറതെന്ന തരത്തിൽ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവർക്കെതിരേ എം. ലിജു ഡിജിപിക്ക് പരാതി നല്കി. തന്റേതെന്ന പേരിൽ കോണ്‍ഗ്രസ് നേതാക്ക·ാരെ അധിക്ഷേപിക്കുന്ന തരത്തിൽ അശ്ലീല പദപ്രയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഓഡിയോ ക്ലിപ് നവമാധ്യമങ്ങളിലും, ഓണ്‍ലൈൻ മാധ്യമങ്ങളായ ജാഗ്രത, ഐ വിറ്റ്നസ് എന്നിവയിലും പ്രചരിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിൽ ഓഡിയോ ക്ലിപ്പിൽ പറയുന്ന ശബ്ദം തന്റേതല്ലാത്തതിനാലും, ആ രീതിയിൽ ഒരിടത്തും സംസാരിച്ചിട്ടില്ലാത്തതിനാലും വ്യക്തിപരമായും, രാഷ്ട്രീയമായും അപകീർത്തിപ്പെടുത്തുന്നവർക്കെതിരേയും, പ്രചരിപ്പിക്കുന്നവർക്കെതിരേയും കേസ് എടുത്ത് അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയതെന്നും ലിജു പ്രസ്താവനയിൽ അറിയിച്ചു.
വ്യാജ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചവർക്കെതിരേ ഡിസിസി പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്കി
