മുട്ടം: കോടതിപ്പടിയിലുള്ള വെയ്റ്റിംഗ് ഷെഡ് ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തിയായി മാറി. തൊടുപുഴ ഭാഗത്തേക്കുള്ള ബസ് യാത്രക്കാർക്കായിട്ടാണ് മുൻ എംപിയുടെ കാലത്ത് വെയ്റ്റിംഗ് ഷെഡ് നിർമിച്ചത്. രണ്ട് മുറിയായിട്ടായിരുന്നു നിർമാണം.
പിന്നീട് ഒരു മുറി വ്യാപാരത്തിന് ഉപയോഗിക്കാവുന്ന വിധം ഷട്ടറിട്ട് വേർതിരിച്ചു.
എന്നാൽ ഈ കടമുറിയും വെറുതെ കിടക്കുകയാണ്. വെയ്റ്റിംഗ് ഷെഡിൽ നിന്നും 50 മീറ്റർ മാറി കോടതിയിലേക്ക് തിരിയുന്ന ഭാഗത്താണ് നിലവിൽ ബസുകൾ നിർത്തുന്നത്.
വെയ്റ്റിംഗ് ഷെഡിന് മുൻവശം ബസ് നിർത്താനുള്ള നടപടി ഇടയ്ക്ക് പോലീസ് സ്വീകരിച്ചിരുന്നു.
വീണ്ടും ബസുകൾ വെയ്റ്റിംഗ് ഷെഡിനു സമീപത്തു നിന്നും അകലെ നിർത്തി തുടങ്ങി. സന്ധ്യയായാൽ വെയിറ്റിംഗ് ഷെഡ് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.