ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ൾ ആയുധ പരിശീലനകളരി..! വ​ർ​ഗീ​യ വി​ഷ​വും അ​ക്ര​മ​വാ​സ​ന​യും വ​ള​ർ​ത്തി കൗ​മാ​ര​ക്കാരെ കു​റ്റ​വാ​ളി​ക​ളാ​ക്കി​മാ​റ്റു​ക​യാ​ണെന്ന് എം.എം.ഹസൻ

mmhassanചേ​ർ​ത്ത​ല: ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളി​ൽ ആ​യു​ധ പ​രി​ശീ​ല​നം ന​ൽ​കി കൊ​ടും​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്ക് കൗ​മാ​ര​ക്കാ​രെ ത​ള്ളി​യി​ടു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ്സ​ൻ ആ​രോ​പി​ച്ചു. വ​ർ​ഗീ​യ വി​ഷ​വും അ​ക്ര​മ​വാ​സ​ന​യും വ​ള​ർ​ത്തി കൗ​മാ​ര​ക്കാ​രു​ടെ എ​ല്ലാ ഉൗ​ർ​ജ​സ്വ​ല​ത​യും ചൂ​ഷ​ണം ചെ​യ്ത് അ​വ​രെ​കൊ​ടും കു​റ്റ​വാ​ളി​ക​ളാ​ക്കി​മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വ​യ​ലാ​റി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട അ​ന​ന്തു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന മൊ​ഹ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും വ​യ​ലാ​റി​ലെ അ​ന​ന്തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ലും പ്ര​തി​ക​ൾ കൗ​മാ​ര​ക്കാ​രാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്.

പ്ര​തി​ക​ളെ​ല്ലാ​വ​രും ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടി അ​ക്ര​മ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​വ​രാ​ണ്. പ്ര​തി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷ​ന​ൽ​ക​ണം. അ​ന​ന്തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ഒ​ഴി​ഞ്ഞു​മാ​റു​വാ​ൻ ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് കു​ടും​ബ​ത്തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

പ്ര​തി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കു​വാ​ൻ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എം.​എം ഹ​സ​നോ​ടൊ​പ്പം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, സി.​കെ ഷാ​ജി​മോ​ഹ​ൻ, എ​സ്.​ശ​ര​ത്, സി.​ഡി ശ​ങ്ക​ർ, ടി.​എ​ച്ച് സ​ലാം, ജോ​ണി ത​ച്ചാ​റ,സി.​വി തോ​മ​സ്, എം.​കെ ജ​യ​പാ​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts