തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടികൾക്കു കോണ്‍ഗ്രസിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പാവപ്പെട്ടവർക്കു നൽകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ നേതാക്കളാണ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ ഏതിർക്കുന്നതെന്നും സബ് കളക്ടറെ ആക്രമിച്ചത് സിപിഎം ആണെന്നും ഹസൻ പറഞ്ഞു.
പാവങ്ങൾക്ക് നൽകണം..! മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാരിനു കോൺഗ്രസിന്റെ പിന്തുണ; ഒഴിപ്പിക്ക ലിനെ എതിർക്കുന്നത് സിപിഎമ്മെന്ന് ഹസൻ
