തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പുനൽകി അധികാരത്തിൽ വന്ന പിണറായി സർക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചത് കണ്ടില്ലെന്ന് നടിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. മഹിളാ കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.