തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന അച്ഛൻ സിറാജുദ്ദീന്റെ വാദത്തെ തള്ളി കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ രംഗത്ത്. സഫീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് ഹസൻ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് മണ്ണാർക്കാട് സിപിഐയുടെ ഓഫീസിലാണെന്നും അദ്ദേഹം പഞ്ഞു.
സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സഫീറിനെ ആക്രമിച്ചവർ പണ്ട് ലീഗ് പ്രവർത്തകർ ആയിരുന്നുവെന്ന് സിറാജുദ്ദീൻ പറഞ്ഞിരുന്നു. പിന്നീട് ഇവർ സിപിഎമ്മിലും സിപിഐലുമായി ചേരുകയായിരുന്നു. കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും സിറാജുദ്ദീൻ പറഞ്ഞിരുന്നു.