കൊട്ടാരക്കര: ഫാസിസം രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭയാനകമായ കാഴ്ചയാണ് നാം രാജ്യത്തെവിടെയും കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്. ജനമോചന യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
നമ്മുടെ രാജ്യത്ത് ഫാസിസം അഴിഞ്ഞാടുകയാണ്. അക്രമോത്സവമായ വര്‍ഗീയതയുടെ രൂപത്തില്‍, മുതലാളിത്വത്തിന്റെ രുദ്ര ഭാവത്തില്‍, എകാധിപത്വത്തിന്റെ ഏറ്റവും ദുഷിച്ച രൂപത്തില്‍ ഫാസിസം നമ്മുടെ രാജ്യത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നു. പശുവിന്റെ പേരില്‍, പള്ളിയുടെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങള്‍ നടക്കുന്നു, സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തത് കൊലപെടുത്തുന്നു.
കുട്ടികള്‍ക്ക് പോലും സുരക്ഷിതത്വമില്ല. ജമ്മു കാശ്മീരില്‍ എട്ട് വയസുകാരി പെണ്‍കുട്ടിയെ മത വര്‍ഗീയ വാദികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു .രാജ്യത്തെ ജനങ്ങളെ ജാതിയുടെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്ന തരത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ഗൂഡാലോചനകള്‍ രാജ്യത്ത് നടക്കുന്നു.
രാജ്യത്തിന്റെ പ്രധാന മന്ത്രിയല്ല രാജ്യത്തിന്റെ കാവല്‍ക്കാരനാണ് ഞാന്‍ എന്ന് പറഞ്ഞയാള്‍ പിന്നീട് രാജ്യത്തിന്റെ കൊള്ളക്കാരനായി മാറികൊണ്ടിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നു.
പത്ത് മാസത്തിനുള്ളില്‍ ഒരു ലിറ്റര്‍ പെട്രോളിന് 14 രൂപയും ഡീസലിന് 16 രൂപയും വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടികൊണ്ടിരിക്കുന്നു. വേണ്ടത്ര മുന്‍ കരുതലില്ലാതെ നോട്ട് നിരോധനം നടപ്പിലാക്കിയത് തൊഴിലില്ലായ്മ രൂക്ഷമാക്കി. ജിഎസ്ടി നികുതി കൊള്ളയായി മാറിയിരിക്കുന്നുവെന്നും ഹസന് കൂട്ടിചേര്‍ത്തു.
കൊട്ടാരക്കര മണികണ്ഠന് ആല്‍ത്തറയില്‍ നടന്ന സ്വീകരണ യോഗം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണത്തില്‍ കയറിയതിനുശേഷം രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പീഡകരുടെ സംരക്ഷകരായി മാറിയിരിക്കുന്നു ബിജെപി നേതാക്കളും മന്ത്രിമാരും. ബിജെപി ബലാല്‍സംഗ പാര്‍ട്ടിയായി അധപതിച്ചിരിക്കുന്നുവെന്നും മുഖ്യശത്രു ബിജെപിയും സിപിഎം കോണ്‍ഗ്രസിന്റെ മുഖ്യ ശത്രുവാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, ഭാരതി പുരം ശശി, തമ്പാനൂര്‍ രവി, ഡോ.ശൂരനാട് രാജ ശേഖരന്, അഡ്വ. ഷാനവാസ് ഖാന്, ഡോ. പ്രതാപവര്‍മ തമ്പാന്, മുൻ എംഎൽഎ എഴുകോൺ നാരായണന്, രാജ് മോഹന്‍ ഉണ്ണിത്താന്, കെ.സി. രാജന്, സവിന്‍ സത്യന്, ജമീല ഇബ്രാഹിം, പ്രഫ. മേരി ദാസന്, ജി. രതികുമാര്‍, എം.എം.നസീര്‍, എസ് വിപിന ചന്ദ്രന്, ജെര്‍മിയാസ്, അലക്സ് മാത്യു, സി.ആര്.നജീബ്, റെജിമോന് വര്‍ഗീസ്, പി.ഹരികുമാര്‍, നടുക്കുന്നില്‍ വിജയന്, സൂരജ് രവി, കെ. മധുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.