തിരുവനന്തപുരം: ദേശീയതലത്തിൽ കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് തലയ്ക്ക് സ്ഥിരതയുള്ള ആരും പറയില്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഐയെ കോണ്‍ഗ്രസ് ക്ഷണിച്ചത് ദേശീയതലത്തിലുള്ള വിശാല സഖ്യത്തിന്റെ ഭാഗമായാണ്. നാല് മന്ത്രിമാരുള്ള പാർട്ടിയായി അല്ലെന്നും ഹസ്സൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് തലയ്ക്ക് സ്ഥിരതയുള്ള ആരും പറയില്ലെന്ന് കാത്തിനു മറുപടിയുമായി എംഎം ഹസൻ
