ഞാൻ പറഞ്ഞ് കൊടുക്കും..! ഓഖി ദുരന്തത്തിൽ കേരള സർക്കാരിന്‍റെ ആശ്വാസ നടപടികൾ തൃപ്തികരമല്ല; ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്ര സംഘസംഘത്തോട് പരാതി അറിയിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചെയ്ത ആശ്വാസ നടപടികൾ തൃപ്തികര മല്ലെന്ന് കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ ഇക്കാര്യം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ കേന്ദ്ര സംഘത്തെ അറിയിച്ചു.

കേന്ദ്ര സംഘത്തെ ആവശ്യങ്ങൾ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നും കേന്ദ്ര സംഘത്തിനു മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാൻ ഫിഷറീസ് മന്ത്രി പോലും എത്തിയില്ലെന്നും ഹസൻ കുറ്റപ്പെടുത്തി.

Related posts