കോഴിക്കോട്: സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി കുറ്റാന്വേഷണം നടത്തുന്ന കേരളത്തിലെ പോലീസ് ശൈലിയുടെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് വാരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്.ജനമോചനയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിലെ ക്രിമിനലുകളുടെ നടപടിയുടെ ആവര്‍ത്തനമാണ് ശ്രീജിത്തിന്റെ മരണം. പോലീസ് മേധാവികള്‍ക്ക് കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലായിട്ടും തുടര്‍ നടപടികള്‍ വെറും സസ്പെന്‍ഷനില്‍ ഒതുക്കിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമായണ്. ഇക്കാര്യത്തില്‍ ജുഡീഷ്വറിയുടെ മേല്‍ നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടത്.
വാരാപ്പുഴ സംഭവത്തില്‍ മുതലെടുപ്പ് നടത്താനാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്. രോഗിയായ പിഞ്ചുകുഞ്ഞിനപ്പോലും തടഞ്ഞത് ഭീകരതയാണ്ആര്എസ്എസും ബിജെപിയും അഖിലേന്ത്യാതലത്തില്‍ നടത്തുന്ന അസഹിഷ്ണുതയാണ് വേറൊരു തലത്തില്‍ സിപിഎമ്മും കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും ഹസ്സന് പറഞ്ഞു.