തിരുവനന്തപുരം: ശശി തരൂർ എംപിക്ക് എതിരെ വിമർശനവുമായി യുഡിഎഫ് കൺവീനർ എം. എം. ഹസൻ. നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ഹസൻ രംഗത്തുവന്നത്.
നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യമെങ്കിൽ തരൂർ അത് പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അല്ലാതെ പത്രക്കാരോടല്ല പറയേണ്ടത് എന്നും ഹസൻ പറഞ്ഞു.
സ്വന്തം നിലയിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കോൺഗ്രസ് പാർട്ടിയിൽ ആർക്കും അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന് ശശി തരൂർ അറിയിച്ചിരുന്നു. കേരളത്തില്‍ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നാണ് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.