കൊച്ചി: ലാവലിൻ കേസിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ നിലപാട് തിരുത്തണമെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസ്. പിണറായിയെ തകർക്കാൻ വി.എസ് കേസ് ഉപയോഗിച്ചു. വസ്തുതകൾ മനസിലാക്കാതെയാണ് വി.എസ് ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്. പാർട്ടിയെ രക്ഷിക്കണമെന്ന ഉദ്ദേശം വിഎസിനുണ്ടായിരുന്നില്ലെന്നും ലോറൻസ് പറഞ്ഞു.
തുറന്നടിച്ച് ലോറൻസ്..! ലാവലിനിൽ വി.എസ് നിലപാട് തിരുത്തണം; പിണറായിയെ തകർക്കാൻ വി.എസ് കേസ് ഉപയോഗിച്ചെന്ന് എം.എം. ലോറൻസ്
