വെളിയന്നൂർ: മാതൃഭാഷ മറക്കുന്നത് തെറ്റാണെന്ന് മന്ത്രി എം.എം മണിപറഞ്ഞു. വെളിയന്നൂർ ഗവ. എൽപി സ്കൂളിൽ കഴിഞ്ഞ ഒരു വർഷക്കാലം നടപ്പാക്കിയ വികസന പദ്ധതികളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി . പൊതു വിദ്യാഭ്യാസ രംഗത്ത് ഉന്നത സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്നും സ്കൂൾ തുറക്കും മുന്പേ പാഠപുസ്തക വിതരണമടക്കം വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്ലസ് ടൂ, എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പുരസ്കാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി, വൈസ് പ്രസിഡന്റ് സജേഷ് ശശി , ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, ബ്ലോക്ക് പഞ്ചായത്തംഗം വത്സാ രാജൻ, സംസ്ഥാന പെൻഷൻ ബോർഡ് അംഗം ലാലിച്ചൻ ജോർജ്, ശോഭാ നാരായണൻ, രാജു ജോണ് ചിറ്റേത്ത്, സിൽവി പങ്കജാക്ഷൻ, റീന ബാബു, എൻ.പി. സജിമോൻ, ബിന്ദു രാഘവൻ, കോമളം, സണ്ണി പുതിയിടം, ജിൻസണ് ജേക്കബ്, കെ.ജി രാജൻ, പി.ജെ വർഗീസ്, സി.കെ രാജേഷ്, എസ്. ശിവദാസപിള്ള, ജോമോൻ കുന്നേൽ, സണ്ണി മൈക്കിൾ, പി.കെ രാജീവ്, കെ. പി സാനു , അനു രാജു, എം.വി. മനോജ് എന്നിവർ പ്രസംഗിച്ചു. വൃക്ഷത്തെ നട്ട് യുവജന ക്ഷേമ ബോർഡിന്റെ പരിസ്ഥിതിദിനാചരണ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.