ഇടുക്കി: സ്ത്രീവിരുദ്ധ പരാമർശവുമായി മന്ത്രി എം.എം മണി വീണ്ടും. പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ചാണ് മണി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാറിലെ സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
മൂന്നാർ മുൻ ദൗത്യസംഘ തലവൻ സുരേഷ് കുമാർ കള്ളുകുടിയനാണെന്നും മണി ആക്ഷേപിച്ചു. ദൗത്യത്തിനെടെ സുരേഷ് കുമാർ മൂന്നാർ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പമായിരുന്നു കള്ളുകുടി. ഇപ്പോൾ സബ്കളക്ടറും മാധ്യമപ്രവർത്തകർക്കൊപ്പമാണ് കള്ളുകുടിക്കുന്നതെന്നും മണി ആരോപിച്ചു.