മ​​ണ്ഡ​​ല​​ത്തി​​ലെ പ​​കു​​തി​​യി​​ല​​ധി​​കം വോ​​ട്ടു​​ക​​ളും സ്വ​​ന്ത​​മാ​​ക്കി ​​ ത്രസി​പ്പി​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ടു​ക്കി​യു​ടെ സ്വ​ന്തം മ​ണി​യാ​ശാ​ൻ



തൊ​​ടു​​പു​​ഴ:​​ മ​​ന്ത്രി എം.​​എം.​​മ​​ണി​​യു​​ടേ​​ത് ത്ര​​സി​​പ്പി​​ക്കു​​ന്ന വി​​ജ​​യം.​​ ഇടുക്കി ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഭൂ​​രി​​പ​​ക്ഷ​​മാ​​യ 38,305 വോ​​ട്ടു​​ക​​ൾ നേ​​ടി​​യാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ മ​​ണി​​യാ​​ശാ​​ൻ ഉ​​ടു​​ന്പ​​ൻ​​ചോ​​ല​​യി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്.

ഇ​​ത്ത​​വ​​ണ മ​​ണ്ഡ​​ല​​ത്തി​​ലെ പ​​കു​​തി​​യി​​ല​​ധി​​കം വോ​​ട്ടു​​ക​​ളും ഇ​​ദ്ദേ​​ഹം സ്വ​​ന്ത​​മാ​​ക്കി.​​ ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 1109 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​ണ് ഇ​​ദ്ദേ​​ഹം നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്.​​

ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നി​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കി​​യ വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ക​​ക്ഷി​​രാ​​ഷ്‌ട്രീയ ഭേ​​ദ​​മ​​ന്യേ ജ​​ന​​ങ്ങ​​ളു​​മാ​​യി പു​​ല​​ർ​​ത്തി​​യ അ​​ടു​​പ്പ​​വു​​മാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന് ഇ​​ക്കു​​റി ഉ​​ജ്വ​​ല​​വി​​ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.​​

മ​​ണ്ഡ​​ല​​ത്തി​​ലെ ഇ​​ര​​ട്ട​​വോ​​ട്ടു​​ക​​ള​​ട​​ക്കം യു​​ഡി​​എ​​ഫ് ഉ​​യ​​ർ​​ത്തി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളെ​​ല്ലാം നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ജ​​യം.​​ വൈ​​ദ്യു​​തി മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ്രാ​​ഫ് ഉ​​യ​​ർ​​ത്തി.​​

സ്വ​​ത​​സി​​ദ്ധ​​മാ​​യ ശൈ​​ലി​​യും നാ​​ട്യ​​ങ്ങ​​ളി​​ല്ലാ​​ത്ത കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​ന്‍റെ സ്വ​​ഭാ​​വ​​സ​​വി​​ശേ​​ഷ​​ത​​ക​​ളു​​മെ​​ല്ലാം മ​​ണി​​യാ​​ശാ​​ന് ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ഇ​​ടം​​നേ​​ടി​​ക്കൊ​​ടു​​ത്തി​​രു​​ന്നു.

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ

Related posts

Leave a Comment