തനിനാടനാണ് മണിയാശാന്‍ എന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മന്ത്രി എം.എം. മണി. ഇടുക്കിയിലെ കുന്നും മലയും കയറിയിറങ്ങിയ ഈ കര്‍ക്കശക്കാരന്‍ ഇപ്പോള്‍ വൈദ്യുതിവകുപ്പിനെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിക്കാനുള്ള തയാറെടുപ്പിലാണ്. പുറമേ കാര്‍ക്കശ്യത്തിന്റെ മൂടുപടം അണിയുമ്പോഴും നന്മനിറഞ്ഞ മനസിന്റെ ഉടമയാണ് താനെന്ന് പറയാതെ പറയുന്നു ഇടുക്കി കുഞ്ചിത്തണ്ണിക്കാരനായ മണിയാശാന്‍. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്തി. അതിലൊന്നായിരുന്നു പ്രണയം.
പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മണിയാശാന്‍ നല്കിയ മറുപടികള്‍ ഇങ്ങനെ- പണ്ടൊരു പ്രണയമുണ്ടായിരുന്നു. അതെല്ലാം ഉഴപ്പിപ്പോയി. ചെറുപ്പത്തിലായിരുന്നു. തുറന്നുപറയുവൊക്കെ ചെയ്തു. പക്ഷേ അവര്‍ക്ക് നമ്മളേക്കഴിഞ്ഞും സാമ്പത്തികമൊക്കെയുണ്ടായിരുന്നു. അവര്‍ക്കത്ര താല്പര്യം തോന്നിയില്ല. അപ്പോപ്പീന്നെ വേറെ വിവാഹാലോചന വന്നു. ശരി, ആയ്‌ക്കോട്ടെന്ന് അച്ഛനോട് പറഞ്ഞു. അങ്ങനെയാണ് ലക്ഷ്മിക്കുട്ടി വരുന്നത്. ഞങ്ങളെ സന്തോഷായിട്ടു ജീവിക്കുന്നു- മണിയാശാന്‍ പറയുന്നു.
ആത്മകഥ എഴുതുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം മണിയാശാന്റെ തനതുശൈലിയില്‍തന്നെ. ഓ അതൊക്കെ ഭാവി ചരിത്രകാരന്മാര്‍ വേണേല്‍ എഴുതട്ടെ. എനിക്കതിനൊന്നും നേരമില്ല- മണിയാശാന്‍ പറഞ്ഞുനിര്‍ത്തുന്നു.