കലോത്സവവേദിയില്‍ മന്ത്രി എം.എം മണിക്കു വീണ്ടും നാക്കു പിഴ. കഴിഞ്ഞവര്‍ഷം തൊടുപുഴില് തുടങ്ങിയ നാവുപിഴ ഇപ്പോള്‍ മുണ്ടിയെരുമയിലും ആവര്‍ത്തിച്ചു. പ്രിയപ്പെട്ട, ബഹുമാനപ്പെട്ട കായികതാരങ്ങളേ എന്ന അഭിസംബോധനയോടെയായിരുന്നു മന്ത്രി എം.എം. മണിയുടെ പ്രസംഗം. റവന്യു ജില്ലാ കലോല്‍സവത്തിനെത്തിയ പ്രിയപ്പെട്ട, ബഹുമാനപ്പെട്ട കായികതാരങ്ങളെ, നിങ്ങള്‍ വിജയിക്കാനായില്ലെങ്കിലും സങ്കടപ്പെടരുത്… മണിയുടെ പ്രസംഗം ഇങ്ങനെ നീണ്ടു.
കലോത്സവത്തിന് ഉദ്ഘാടകനായി മന്ത്രി മണിയെയാണു നിശ്ചയിച്ചതെങ്കിലും തിരക്കുകള്‍മൂലം അദ്ദേഹത്തിന് ആദ്യദിനം ചടങ്ങിനെത്താനായിരുന്നില്ല. ഇതിനു പകരമായാണ് മണി ഇന്നലെ വൈകുന്നേരം വേദിയിലെത്തിയത്. കഴിഞ്ഞ തവണ തൊടുപുഴയില്‍ നടന്ന റവന്യു ജില്ലാ കലോല്‍സവത്തില്‍ കായികമാമാങ്കത്തിന് ആശംസകള്‍ അര്‍പ്പിച്ചാണ് അന്ന് മന്ത്രി പ്രസംഗം തുടങ്ങിയത്. പി.ടി. ഉഷ, ഷൈനി എബ്രാഹം, പ്രീജ ശ്രീധരന് തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്.
ആഫ്രിക്കന്‍ രാജ്യങ്ങള്‍പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുന്പോള് ഇന്ത്യക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്ക്കുന്പോള് ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണെന്നും കഴിഞ്ഞവര്‍ഷം അദ്ദേഹം പറഞ്ഞിരുന്നു.