എംഎം മണിയ്ക്കെതിരായ ആക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ കെ. സുധാകരന് നടത്തിയ ഖേദപ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം. എം മണി തുറന്നടിച്ചു.
ഒരുത്തന്റെയും മാപ്പും വേണ്ട …. കോപ്പും വേണ്ട…… കയ്യില്‍ വെച്ചേരെ … ഇവിടെ നിന്നും തരാനൊട്ടില്ല താനും…… എന്നാണ് എം. എം. മണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
എം എം മണിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യില്‍ വെച്ചേരെ …
ഇവിടെ നിന്നും തരാനൊട്ടില്ല താനും……
പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കെ സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചത്.
മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജാഥയില്‍ എംഎം മണിയുടെ മുഖം ചിമ്പാന്‍സിയുടെ കട്ടൗട്ടില്‍ പതിച്ചതിനെതിരേ പാര്‍ട്ടി അനുഭാവികള്‍ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.
ഈ സാഹചര്യത്തില്‍ മഹിളാ കോണ്‍ഗ്രസിനെ പിന്തുണച്ചു സംസാരിക്കവേയാണ് സുധാകരന് മണിയെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനയുന്നയിച്ചത്.