പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് മന്ത്രി എം.എം. മണി. മോദിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാണ് മണിയുടെ വിവാദ പരാമര്‍ശം. അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും മണി പറഞ്ഞു. ജിഷ്ണുവിന്‍െ അമ്മ മഹിജക്കതിരേ പ്രസംഗിച്ചതിനു പിന്നാലെയാണ് മണിയുടെ പുതിയ പ്രസ്താവന. മഹിജ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും യുഡിഎഫിന്റെയും കൈയിലാണെന്നും അവരോട് സഹതാപമുണ്ടെന്നും, നേരത്തെ മുഖ്യമന്ത്രിയോട് കാണാന്‍ വരേണ്ടെന്ന് മഹിജ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മണിയുടെ വാക്കുകള്‍.
പോലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും മണി ആരോപിച്ചു. അങ്ങനെ ചെയ്താല്‍ സ്വാഭാവികമായും പോലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഇനിയും സമരം തുടരുമല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, എന്നാലിനിയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു’ മണിയുടെ മറുപടി
പോലീസ് നടപടിയെ ന്യായീകരിച്ചാണ് എംഎം മണി രംഗത്തെത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസും ആര്‍എസ്എസും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ ആര് വന്നാലും അറസ്റ്റ് ചെയ്യുമെന്നും മണി വ്യക്തമാക്കി. പോലീസ് നടപടിയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. ജിഷ്ണുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കിയെന്നും, ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
മണിക്കെതിരേ സോഷ്യല്‍മീഡിയയിലടക്കം പ്രതിഷേധം ശക്തമാകുന്നുണ്ട്. നാവടക്കി പണിയെടുക്കാന്‍ മുഖ്യമന്ത്രി മണിയെ ഉപദേശിക്കണമെന്നാണ് ചിലര്‍ പറയുന്നത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സമരം നടത്തുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നുവെന്ന് വിഎസ് വ്യക്തമാക്കി. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മ മഹിജയെ ഫോണില്‍ വിളിച്ചാണ് വി.എസ് പിന്തുണയറിച്ചത്. മഹിജയുടെ ആരോഗ്യസ്ഥിയെകുറിച്ചും വി.എസ് അന്വേഷിച്ചു.