നിലന്പൂർ: ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായോടു മന്ത്രി എം.എം.മണി. അമിത് ഷായല്ല ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകർക്കാനാകില്ല. ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളെപ്പേലെയാണു കേരളമെന്നു വിചാരിച്ചാണു ജനകീയ സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞത്.
അമിത് ഷായിലൂടെ പുറത്തുവരുന്നത് ആർഎസ്എസിന്റെ ശബ്ദമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനർ നിർമാണത്തെ തടസപ്പെടുത്താനുള്ള നീക്കമാണു കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും 31,000 കോടി രൂപ വേണ്ട സ്ഥാനത്തു വെറും 600 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയതെന്നും മണി കുറ്റപ്പെടുത്തി.