കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തെ പരിഹസിച്ച് മന്ത്രി എം.എം. മണി. യുഡിഎഫിന്റെ മികച്ച സ്ഥാനാർഥി നിഷ ജോസ് കെ. മാണിയായിരുന്നു. അവർക്ക് സാമുഹിക പ്രവർത്തന പരിചയമുണ്ട്. ജോസ് ടോമിനെ ആരറിയാനാണെന്നും മന്ത്രി മണി പറഞ്ഞു.
യുഡിഎഫിലെ പ്രശ്നങ്ങളും സർക്കാരിന്റെ നേട്ടങ്ങളും പാലായിൽ എൽഡിഎഫിന് വോട്ടായി മാറും. ഇടതു വിജയം സുനിശ്ചിതമെന്നും മന്ത്രി മണി മാധ്യമങ്ങളോട് വ്യക്തമാക്കി.