അതിരപ്പിള്ളിപദ്ധതി വൈകുന്നതിനു പിന്നിൽ അഭിപ്രായവ്യത്യാസമെന്ന് എം. എം. മണി
കായംകുളം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി വൈകുന്നത് അഭിപ്രായ വ്യത്യാസം മൂലമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കായംകുളം ഇലക്്ട്രിക്കൽ സബ് ഡിവിഷന്റെയും സെക്്ഷന്റെയും പുതിയകെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്്ട്രീയക്കാർക്കിടയിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ചാൽ അതിരപ്പിള്ളി പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ കഴിയും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് സൗരോർജ പദ്ധതി അനുയോജ്യമാണ്. അതിനാൽ സൗരോർജ പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
താപനിലയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. വൈദ്യുതി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു പോകാൻ ജനങ്ങളുടെയും ജീവനക്കാരുടെയും സഹകരണം വേണം. യു . പ്രതിഭ എം എൽ എ അധ്യക്ഷയായി.
നഗരസഭാ ചെയർ പേഴ്സൺ പി. ശശികല , വൈസ് ചെയർമാൻ ജെ. ആദർശ് , മധ്യ മേഖലാ വൈദ്യുതി വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ജയിംസ് എം. ഡേവിഡ്, കൗൺസിലർ രാജശ്രീ കമ്മത്ത് , ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.