തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളായ അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം. മണി. ഇടുക്കി, ഇടമലയാർ, കക്കി, പമ്പ എന്നീ ഡാമുകൾ തുറന്നുവിടേണ്ട സാഹചര്യമില്ല.
ഇടുക്കിയിൽ 35 ശതമാനവും ഇടമലയാറിൽ 45 ശതമാനവും കക്കിയിൽ 34 ശതമാനവും പമ്പയിൽ 61 ശതമാനവും വീതമാണ് ജലമുള്ളത്. അതിനാൽ ഈ ഡാമുകളൊന്നും തുറക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.