തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിൽ പ്രതികരണവുമായി മന്ത്രി എം.എം.മണി. കഴിഞ്ഞ ദിവസം 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തതിനുശേഷം പുറത്തിറങ്ങിയ ദിലീപിനെ കണ്ടപ്പോഴെ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയിരുന്നെന്ന് മന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ എത്ര ഉന്നതനായാലും പിടി വീഴുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന് മേൽ സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. തുടക്കം മുതൽ പോലീസ് ശരിയായ രീതിയിലാണ് അന്വേഷണം നടത്തിയത്. അതിന്റെ ഫലമായാണ് പ്രതികളെ പിടികൂടാനായതെന്നും മന്ത്രി വ്യക്തമാക്കി.