തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധന തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി. ചാർജ് വർധന ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം സാധാരണ ഉപഭോക്താക്കൾക്ക് മേൽ അമിതഭാരം അടിച്ചേൽപിക്കാനാണെന്നും അദ്ദേഹം പറഞ്ഞു
വൻകിട ഉപഭോക്താക്കൾക്ക് ഇളവ് നൽകുന്നതിനെ കുറിച്ച് മാത്രമാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്നും മണി കൂട്ടിച്ചേർത്തു.