തിരുവനന്തപുരം: ലോകകപ്പിന് റഷ്യയിൽ പന്ത് ഉരുളുന്നതിനു മുൻപ് തന്നെ മന്ത്രി എം.എം. മണി അർജന്റീനയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കടുത്ത അർജന്റീന ആരാധകനായ മന്ത്രി ചങ്കുറപ്പുള്ള നിലപാടുകൾ കളിക്കളത്തിൽ എടുത്തവരാണ് അർജന്റീനയെന്നും അവകാശപ്പെട്ടു.
മന്ത്രിയുടെ ഇഷ്ട ടീം വ്യാഴാഴ്ച നടന്ന മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോറ്റപ്പോഴും കടുത്ത പിന്തുണയുമായി രംഗത്തെത്തി.
ഇതിലും വലിയ പരാജയങ്ങളെ അതിജീവിച്ച ചരിത്രം ഉണ്ട്. പരാജയങ്ങളിൽ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പിന്തുണ.