തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് പാർട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോൺഗ്രസ് എംഎൽഎമാർക്ക് വിലയേറിയിട്ടുണ്ട് എന്നാണ് മന്ത്രി എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്.
കർണാടകത്തിലും ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതിനെ പരാമർശിച്ചാണ് മന്ത്രിയുടെ പരിഹാസം. ഇന്നു രാവിലെയാണ് ചിരിക്കുന്ന ഇമോജികളുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ ഒറ്റവരി പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
കർണ്ണാടകത്തിൽ കോൺഗ്രസ് എംഎൽമാർ കൂറുമാറിയ സംഭവം കോളിളക്കമുയർത്തിയതിനു പിന്നാലെയാണ് ഗോവയിൽ പ്രതിപക്ഷ നേതാവടക്കം പത്ത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്.