തൊടുപുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം.എം.മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇടുക്കി ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കനാണ് മന്ത്രി മണി മൂലമറ്റത്തെത്തിയത്. പുലർച്ചെ 4.30 ഒാടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എം.എം.മണി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
