ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത് മു​ന്നൊരു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി; ജനം ആശങ്കപ്പെടേണ്ടതില്ലെന്ന് മ​ന്ത്രി മ​ണി

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ണ് ഷ​ട്ട​ർ തു​റ​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റു​തോ​ണി​യു​ടെ ഒ​രു ഷ​ട്ട​ർ മാ​ത്ര​മാ​യി​രി​ക്കും തു​റ​ക്കു​ക. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts