നെടുങ്കണ്ടം: ഉടുന്പൻചോല നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.എം. മണിയുടെ കൈവശമുള്ളത് 10,500 രൂപ.
രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 17524 രൂപയുടെ നിക്ഷേപം. മറ്റു നിക്ഷേപങ്ങളെല്ലാം ചേർത്ത് ആകെയുള്ള സന്പാദ്യം 54024 രൂപ.
നാമനിർദേശപത്രികയോടൊപ്പം എം.എം. മണി സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് തന്റെ സന്പാദ്യത്തെക്കുറിച്ചുള്ള കണക്ക് നൽകിയിരിക്കുന്നത്.
ബൈസണ്‍വാലി വില്ലേജിലും കെഡിഎച്ച് വില്ലേജിലുമായി 63 സെന്റ് സ്ഥലമാണ് മണിയുടെ പേരിലുള്ളത്.
ഇതിൽ കുഞ്ചിത്തണ്ണിയലുള്ള 42 സെന്റ് സ്ഥലത്തിന് 15 ലക്ഷം രൂപയും മൂന്നാറിലെ 21 സെന്റ് സ്ഥലത്തിന് 42 ലക്ഷം രൂപയുമാണ് മാർക്കറ്റ് വില കണക്കാക്കിയിരിക്കുന്നത്.
മൂന്നാറിലെ സ്ഥലം 1999-ൽ സിപിഎം ലോക്കൽ കമ്മിറ്റി, ജില്ലാ സെക്രട്ടറി ആയിരുന്ന എം.എം. മണിയുടെ പേരിൽ വാങ്ങിയതാണ്.
കുഞ്ചിത്തണ്ണിയിലെ എം.എം. മണിയുടെ വീടിന് 15 ലക്ഷവും മൂന്നാറിലെ ലോക്കൽ കമ്മിറ്റി ഓഫീസിന് 1.68 കോടി രൂപയുമാണ് വിലമതിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
എം.എം. മണിയുടെ ഭാര്യ ലക്ഷ്മികുട്ടിയുടെ കൈവശം 5000 രൂപയും 2.35 ലക്ഷം വിലമതിക്കുന്ന 56 ഗ്രാം സ്വർണവും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്.