മൂവാറ്റുപുഴ: മലയോര ജനതയെയും കർഷകരെയും വഞ്ചിച്ച യുഡിഎഫിനെ വീണ്ടും പരാജയപ്പെടുത്തണമെന്ന് മന്ത്രി എം.എം. മണി. ഇടുക്കി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്വന്ത്ര സ്ഥാനാർഥി ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചേർന്ന മൂവാറ്റുപുഴ നിയോജക മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഞ്ചു വർഷത്തിനിടെ 4750 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ജോയ്സ് ജോർജ് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. യോഗത്തിൽ എൽദോ ഏബ്രാഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, എൽഡിഎഫ് അസംബ്ലി മണ്ഡലം കണ്‍വീനർ എൻ. അരുൺ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം.ആർ. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൽഡിഎഫ് ലോക്സഭാ മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, മുൻ എംഎൽഎ ബാബു പോൾ, നഗരസഭ ചെയർപേഴ്സണ്‍ ഉഷാ ശശിധരൻ, നേതാക്കളായ പി.എം. ഇസ്മായിൽ, ഷാജി മുഹമ്മദ്, പി.കെ. ബാബുരാജ്, ജോസ് വള്ളമറ്റം, ജോളി ജോർജ്, വള്ളമറ്റം കുഞ്ഞ്, ടി.കെ. സുരേഷ്, മാത്യു ജോണ്‍, പോൾ ജോസഫ്, വർഗീസ് മറ്റം, കുഞ്ഞൻ ശശി, കെ.എ. ജോയി, ഇ.എം. മത്തായി, പൈലി പൈങ്ങോട്ടുർ, ജോഷി ജോസഫ്, ലീല ബാബു, ബെസ്റ്റിൻ ചേറ്റൂർ എന്നിവർ നേതൃത്വം നൽകി.