കണ്ണൂർ: കെഎസ്ഇബി ചെയര്മാന് ബി. അശോകിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി എം.എം. മണി. സംഘടനകളോടുള്ള ചെയര്‍മാന്റെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥകാലത്ത് പോലും ഇങ്ങനെ ഉണ്ടാകില്ല. പാഠം പഠിപ്പിക്കാന്‍ ശ്രമിച്ചവര്‍ നേരത്തെയും പരാജയപ്പെട്ടിട്ടുണ്ട്. കേരളം ഭരിക്കുന്നത് ഇടത് സര്‍ക്കാരാണ്. സേച്ഛാധിപത്യം നടക്കില്ല.
സസ്പെന്‍ഡ് ചെയ്യപ്പെട്ട സുരേഷ് കുമാറിനെ തിരിച്ചെടുക്കണം. ഇക്കാര്യം വൈദ്യുത വകുപ്പ് മന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാറിനെയാണ് ചെയര്മാന് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. ഈ സംഭവത്തിലാണ് മുന്‍വൈദ്യുത മന്ത്രി കൂടിയായിരുന്ന എം.എം. മണി പ്രതികരണം നടത്തിയത്.