തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി വൈദ്യുതി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ്് എം.എം.മണിയെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. വൈദ്യുതി വകുപ്പ് മണിക്ക് നല്‍കുമെന്നാണ് വിവരങ്ങള്‍. ഇതിനു പുറമേ മറ്റുചില വകുപ്പുകളിലും അഴിച്ചുപണി നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.
വ്യവസായ–കായിക വകുപ്പുകളുടെ ചുമതല എ.സി മൊയ്തീന് നല്‍കും യുവജനക്ഷേമവും സഹകരണവും കടകംപള്ളി സുരേന്ദ്രനും നല്‍കുമെന്നാണ് വിവരങ്ങള്‍. ഇ.പി.ജയരാജന്റെ രാജിയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ അഴിച്ചുപണി വേണ്ടി വന്നത്.