എം.​എം.​ മ​ണി​യും എ​സ്.​ രാ​ജേ​ന്ദ്ര​നും തു​റ​ന്ന പോ​രി​ൽ; പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ സ്വ​ത്തു വി​വ​ര​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എസ് രാ​ജേ​ന്ദ്ര​ന്‍


ഇ​ടു​ക്കി: എം.​എം.​മ​ണി എം​എ​ല്‍​എ​യും മു​ന്‍ എം​എ​ല്‍​എ എ​സ്.​രാ​ജേ​ന്ദ്ര​നും ത​മ്മി​ലു​ള്ള വാ​ക്‌​പോ​രു മു​റു​കു​ന്നു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ത​മ്മി​ല്‍ ക​ടു​ത്ത രീ​തി​യി​ലു​ള്ള വി​മ​ര്‍​ശ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ദേ​വി​ക​ളും സ​ബ് ക​ള​ക്ട​റെ എം.​എം.​മ​ണി തെ​മ്മാ​ടി​യെ​ന്നു വി​ളി​ച്ച​ത് അ​തി​രു ക​ട​ന്നെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ മൂ​ന്നാ​റി​ല്‍ പ​റ​ഞ്ഞു. ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​ത് എം.​എം മ​ണി​യാ​ണ്.

പ​തി​വാ​യി ജാ​തി​പ്പേ​രു വി​ളി​ച്ച് ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മ​ണി ന​ട​ത്തു​ന്ന​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ സ്വ​ത്തു വി​വ​ര​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും രാ​ജേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നാ​റി​ല്‍ ന​ട​ന്ന ദേ​വി​കു​ളം എ​സ്റ്റേ​റ്റ് എം​പ്ലോ​യ്‌​സ് യൂ​ണി​യ​ന്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ എ​സ്.രാ​ജേ​ന്ദ്ര​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് എം.​എം.​മ​ണി പ​റ​ഞ്ഞ് വി​വാ​ദ​മാ​യി​രു​ന്നു. 

ഒ​രു ന​ന്ദി​യു​മി​ല്ലാ​ത്ത ജ​ന്മ​മാ​ണ് രാ​ജേ​ന്ദ്ര​ന്‍റേതെ​ന്നും പാ​ര്‍​ട്ടി​യു​ടെ ഭാ​ഗ​മാ​യി നി​ന്ന് അ​ധി​കാ​രം നേ​ടി​യ ശേ​ഷം ഒ​ഴി​വി​ലി​രു​ന്ന് പാ​ര്‍​ട്ടി​ക്കെ​തി​രെ പ​ണി​യു​ക​യാ​ണെ​ന്നും മ​ണി അ​ന്നു പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ രാ​ജേ​ന്ദ്ര​നും രം​ഗ​ത്തെ​ത്തി. തോ​ട്ടം മേ​ഖ​ല​യി​ല്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ആ​രു വി​ചാ​രി​ച്ചാ​ലും അ​തി​നെ നേ​രി​ടു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ര്‍​ട്ടി അ​റി​വോ​ടെ​യാ​ണോ മ​ണി വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രാ​ജേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ത​ന്നെ പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​ട്ടി​മ​റി​ച്ച​ത് എം.​എം.​മ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന എ. ​രാ​ജ​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് എ​സ്.​രാ​ജേ​ന്ദ്ര​നെ ഒ​രു വ​ര്‍​ഷ​ത്തേ​യ്ക്ക് സി​പി​എ​മ്മി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഇ​തെ തു​ട​ര്‍​ന്ന് എം.​എം.​മ​ണി രാ​ജേ​ന്ദ്ര​നെ​തി​രെ പ​ല ത​വ​ണ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​നി​ടെ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍​ക്കെ​തി​രെ മ​ണി ന​ട​ത്തി​യ തെ​മ്മാ​ടി പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ഐ​എ​എ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment