ചെങ്ങന്നൂർ: സ്വബോധമില്ലാത്തവർ ചെയ്യുന്ന പണിയാണ് ഇന്ത്യൻ പ്രധാനമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി എം.എം. മണി. എൽഡി എഫ് എണ്ണക്കാട് തെരഞ്ഞെടുപ്പു കണ്വൻഷൻ എണ്ണക്കാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഭരണത്തിൽ തെരുവുനായ്ക്കൾക്ക് ലഭിക്കുന്ന സംരക്ഷണം മനുഷ്യർക്കു ലഭിക്കുന്നില്ല. മനഷ്യനെ പച്ചയ്ക്ക് തിന്നുന്നവരുടെ ഭരണം അവസാനിച്ചേ പറ്റൂ.
മോദിയുടെ അധികാരത്തിലേക്കുള്ള വരവ് തന്നെ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയാണ്. മോദി ഇന്ത്യയെ സർവനാശത്തിലേക്ക് തള്ളിവിട്ടു. രാജ്യമാകെ കർഷക തൊഴിലാളി പ്രക്ഷോഭങ്ങൾ നടക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ചേർന്നാണ് ഇവരുടെ കഞ്ഞികുടി മുട്ടിച്ചത്.
ഗാന്ധിജിയുടെ ഘാതകരുടെ കയ്യിൽ ഇന്ത്യയെ കൊണ്ടെത്തിച്ച സാമദ്രോഹികളാണ് കോണ്‍ഗ്രസുകാരെന്നും ഈ രണ്ടു കൂട്ടരിൽ നിന്നുമുള്ള മോചനത്തിനായി ശക്തമായ പ്രക്ഷോഭ സമരങ്ങൾ ഉയർത്തി കൊണ്ടുവരേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
മധു എണ്ണക്കാട് അധ്യക്ഷത വഹിച്ചു.