അവര്‍ വെള്ളം കുടിക്കാതെയും നമ്മള് വെള്ളം കുടിച്ചും ചാകും; മുല്ലപ്പെരിയാര്‍ ജലബോംബെന്ന് എം.എം മണി
നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് ആണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം മണി.അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ.
എന്തേലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും നമ്മള് വെള്ളം കുടിച്ചും ചാകുമെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും മണി ചൂണ്ടിക്കാട്ടി.
ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകം കാലിയാണ്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ.
വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്നാട്ടുകാര്‍.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്നം വേഗത്തില്‍ തീരും. ഇല്ലേ വല്ലോം സംഭവിച്ചാല്‍ ദുരന്തമായി തീരും. എത്രയും വേഗം പുതിയ ഡാമിന് രണ്ട് സര്‍ക്കാരും ചേര്‍ന്നാല്‍ തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.