പാലാ: പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം അഴിമതിക്കാരനെന്ന ആരോപണവുമായി വൈദ്യുതിമന്ത്രി എം.എം. മണി. ജോസ് ടോം എല്ലാത്തിനും കമ്മീഷൻ വാങ്ങിക്കുന്ന ആളാണെന്നും കക്കൂസ് നിർമിക്കാൻ 2800 രൂപ അനുവദിച്ചാൽ അതിൽനിന്ന് 800 രൂപ പോക്കറ്റിലിടുന്ന ആളാണെന്നുമായിരുന്നു മണിയുടെ ആരോപണം.
നിഷ ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വം ഇല്ലാതാക്കാൻ കോണ്‍ഗ്രസും പി.ജെ. ജോസഫും ഗൂഢാലോചന നടത്തിയെന്നും മന്ത്രി കുറ്റപ്പെടുത്തി. നിഷ ജോസ് കെ.മാണിക്കു ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും നിലവിലെ സ്ഥാനാർഥിക്കു ജനകീയ മുഖമില്ലെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടമുണ്ടെന്നും പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ വിജയിക്കുമെന്നും മണി അവകാശപ്പെട്ടു.