തിരുവനന്തപുരം: താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് പാർട്ടി വിലയിരുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. തന്റെ പ്രസ്താവന വിവാദം ഉണ്ടാക്കാൻ കാരണമായി എന്നതിനാലാണ് നടപടി ഉണ്ടായത്. പാർട്ടി നടപടി പൂർണമായും ഉൾക്കൊള്ളുന്നു. ശൈലി മാറ്റില്ല, മാറ്റിയാൽ താൻ തന്നെ മാറിപ്പോകുമെന്നും മണി പറഞ്ഞു.
മണിയെ പരസ്യമായി ശാസിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. മണിയുടെ നിരന്തരമായ പരാമർശങ്ങൾ പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുകയാണെന്നും മുഖംനോക്കാതെ നടപടിയെടുക്കാൻ പാർട്ടി തയാറാകണമെന്നും ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു.