തൊടുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി തോമസിനെ വിമർശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എം.എം മണി. സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച ഒരാളില്ലെന്നായിരുന്നു മണിയുടെ വിമർശനം.
മരിക്കുമ്പോൾ ആരാണെങ്കിലും ഖേദം പ്രകടിപ്പിക്കുമെന്നും അതൊരു മര്യാദ മാത്രമാണെന്നും മണി പറഞ്ഞു. ഇടുക്കിയില്‍ സിപിഎം പാര്‍ട്ടി പരിപാടിയിലായിരുന്നു മണിയുടെ വിമർശനം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പി.ടി തോമസ്. അതൊന്നും മറക്കാന്‍ പറ്റില്ല. മരിച്ചുകഴിയുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദ മാത്രമാണ്.
ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും മണി തുറന്നടിച്ചു.