തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകം പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി എംഎം മണി. ലോക്സഭാ തെരഞ്ഞെടുപ്പിനെ വിഷയം ബാധിക്കില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎമ്മിന്റെ കുലത്തൊഴിൽ എന്നൊന്നും ആരും പറയേണ്ടെന്നും ആരും നല്ല പിള്ള ചമയണ്ടെന്നും മന്ത്രി പറഞ്ഞു. ഒ
രു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എംഎം മണി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരം സഖാക്കളെ കൊന്നവരാണ് കോണ്‍ഗ്രസുകാരെന്നും മന്ത്രി പറഞ്ഞു.