തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി പുനഃപരിശോധിക്കാമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി എം.എം.മണി. എന്നാല്‍, യുവതീ പ്രവേശം സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അതും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞു.
വിശ്വാസികളായ ഹിന്ദു സ്ത്രീകൾ സാധാരണ ശബരിമലയിൽ പോവാറില്ലെന്നും എന്നാല്‍, അല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബിജെപിക്കും കോൺഗ്രസിനും ഇരട്ടത്താപ്പെന്നെും മന്ത്രി കുറ്റപ്പെടുത്തി.