തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് മന്ത്രി എം.എം.മണി. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടി പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സൂചനയായി കാണണമെന്നും ഏതൊരു പുരോഗമനവാദിക്കും ഇതിനെ സ്വാഗതം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനു തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രം ഓർമിക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസിന് എത്രയോ വലിയ ശക്തി ഉണ്ടായിരുന്നു കഴിഞ്ഞകാലത്ത്. അതെല്ലാം നഷ്ടപ്പെടാനിടയായത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസിനകത്ത് ഗൗരവമായി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
പശു പാൽ തരും, ചാണകവും മൂത്രവും തരും, പക്ഷേ, വോട്ട് തരില്ല എന്നും ബിജെപിയെ മന്ത്രി മണി പരിഹസിക്കുന്നു.