തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണ ചടങ്ങിനെ ട്രോളി മന്ത്രി എം.എം.മണി. താമര വിടരുമോ മിത്രമേ എന്നറിയാൻ മിസ് കോൾ വിട്ടതാ. ദാണ്ട് കിടക്കുന്നു മുറ്റത്തൊരു മെന്പർഷിപ്പെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും ട്രോളി മന്ത്രി രംഗത്തെത്തിയിരുന്നു. നേതാക്കൾ കൂട്ടത്തോടെ കൂടൊഴിയുന്നതിനെയായിരുന്നു മന്ത്രി പരിഹസിച്ചത്. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.